ADVERTISEMENT

അബുദാബി ∙ മഴപ്പേടി പുർണമായും ഒഴിഞ്ഞ യുഎഇയിൽ വീണ്ടും തെളിഞ്ഞ കാലാവസ്ഥ. വിമാന സർവീസുകളും സാധരണ നിലയിലായി.

യുഎഇയിലെ അസ്ഥിര കാലാവസ്ഥ അവസാനിച്ചതായി യുഎഇ ദേശീയ അടിയന്തര ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. രാജ്യത്ത് നിലവിലുണ്ടടായിരുന്ന കാലാവസ്ഥാ വ്യതിയാനം അവസാനിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രവും സ്ഥിരീകരിച്ചു. ഇന്നലെ ( വ്യാഴം)  വൈകിട്ടോടെ രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടതോടെ അസ്ഥിരകാലാവസ്ഥയുടെ തീവ്രത ക്രമേണ കുറഞ്ഞു. ഭാവിയിൽ അസ്ഥിര  കാലാവസ്ഥയെ മുൻകൂട്ടി നേരിടാൻ കേന്ദ്ര ഓപറേറ്റിങ് റൂമുകളും പ്രത്യേക വർക്ക് ടീമുകളും പൂർണമായും സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ടീമുകൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. 

തകരാറിലായ എല്ലാ റോഡുകളിലും സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഫീൽഡ് വർക്ക് തുടരും. ഏപ്രിൽ 16 ലെ റെക്കോർഡ് മഴ മുതൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുകയായിരുന്നു.

English Summary:

Relieve the volatile weather in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com