ADVERTISEMENT

ഫുജൈറ ∙ കഴിഞ്ഞ 4 മാസത്തിനിടെ ഫുജൈറയിൽ 1914 വാഹനാപകടങ്ങൾ ഉണ്ടായതായി ഗതാഗത വകുപ്പ്. ഒരാൾ മരിക്കുകയും 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അശ്രദ്ധമായ ലെയ്‌ൻ മാറ്റമാണ് അപകടങ്ങളുടെ മുഖ്യകാരണമെന്നു ഫുജൈറ പൊലീസ് ഹെഡ്ക്വാട്ടേഴ്സിലെ പട്രോളിങ് ആൻഡ് ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല പറഞ്ഞു. ഡ്രൈവിങ്ങിനിടെ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുനതും മുന്നിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാത്തതുമാണ് അപകടങ്ങളുടെ എണ്ണം കൂട്ടുന്നത്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

English Summary:

1914 accidents in Fujairah in 4 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com