ADVERTISEMENT

റിയാദ് ∙ നിയമലംഘകരായ 19,662 പേർ സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരിൽ ഏറ്റവും കൂടുതൽ പേർ (12,436) താമസ കുടിയേറ്റനിയമം ലംഘിച്ചവരാണ്. അതിർത്തി നിയമം ലംഘിച്ച 4,464 പേരും തൊഴിൽ നിയമം ലംഘിച്ച 2,762 പേരും ഇവരിലുണ്ട്. 1,283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി.

നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തുവും വാഹനവും കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘകരെക്കുറിച്ച് അറിയുന്ന മക്ക, റിയാദ് പ്രദേശത്തുള്ളവർ 911 നമ്പറിലും മറ്റു മേഖലകളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു. 

English Summary:

19,662 illegals were arrested in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com