പരിസ്ഥിതി കാലാവസ്ഥാ നിരീക്ഷണത്തിനായി ഓട്ടോജൈറോ എയര്‍ക്രാഫ്റ്റ്
Mail This Article
ദോഹ ∙ ഓട്ടോജൈറോ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള പരിസ്ഥിതി കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കമിട്ട് അധികൃതര്‍. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പുതിയ സംവിധാനം ആരംഭിച്ചത്. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ.അബ്ദുല്ല ബിന്‍ അബ്ദുല്ലസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ സാന്നിധ്യത്തില്‍ ഉം അല്‍ ഷൗഖോത്ത് എയര്‍ഫീല്‍ഡില്‍ നിന്ന് ആദ്യ എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
പരിസ്ഥിതി കാലാവസ്ഥാ നിരീക്ഷണത്തിനൊപ്പം രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും ഇതുപകരിക്കും. എയര്‍ക്രാഫ്റ്റിലെ നിരീക്ഷണ സംവിധാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍, അത്യാധുനിക ടെക്‌നിക്കുകള്‍, വിമാനത്തിന്റെ പ്രവര്‍ത്തന ശേഷി, പാരിസ്ഥിതിക വിവരങ്ങളും ഡേറ്റകളും പ്രദാനം ചെയ്യുന്നതിലെ കൃത്യത, പരിസ്ഥിതി ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ, വന്യജീവികളെയും ചെടികളെയും സംരക്ഷിക്കുന്നതെങ്ങനെ തുടങ്ങി നിരീക്ഷണ സംവിധാനത്തിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് വിശദമാക്കി.