ഭക്ഷ്യ വിഷബാധ: സൗദിയിലെ റസ്റ്ററന്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും
Mail This Article
×
റിയാദ് ∙ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ റസ്റ്ററന്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു. പുതിയ നിർദേശം പ്രകാരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടം സ്ഥാപന ഉടമയ്ക്ക് ട്രാക്ക് ചെയ്യാനാകും വിധം സംവിധാനമുണ്ടാക്കണം. വസ്തുക്കളുടെ കാലാവധിയും സപ്ലൈയറുടെ വിശദാംശങ്ങളും ചോദിക്കുമ്പോൾ നൽകാനും ഉടമയ്ക്ക് കഴിയണം.
ഇതിന് സാധിക്കും വിധത്തിൽ സ്ഥാപനത്തിൽ ക്രമീകരണമുണ്ടാക്കാനാണ് നിർദേശം. അതായത് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെ നിന്നും എത്തിച്ചു, ആര് നൽകി, എത്ര അളവിലാണ് നൽകിയത്, പാചകം ചെയ്തത് ആരാണ് എന്നതെല്ലാം കൃത്യമായി അറിയും വിധം സംവിധാനമുണ്ടാക്കണം. സൗദി മുനിസിപ്പൽ മന്ത്രാലയത്തിന്റേതാണ് തീരുമാനം.
English Summary:
Food Poisoning: Regulation and Guidance for Restaurants in Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.