മുംബൈയിലേക്കും അഹമ്മദാബാദിലേക്കും പറപറക്കാൻ എമിറേറ്റ്സ് എ350
Mail This Article
ദുബായ് ∙ എമിറേറ്റ്സ് എയർലൈൻസിന്റെ എ350 വിമാനസർവീസ് പട്ടികയിലെ 9 സെക്ടറുകളിൽ മുംബൈയും അഹമ്മദാബാദും ഇടംപിടിച്ചു. ഈ 2 സെക്ടറുകളിലേക്ക് ഒക്ടോബർ 27ന് എ350 വിമാനം സർവീസ് നടത്തുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
-
Also Read
മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ
നവീന സൗകര്യങ്ങളുള്ള എമിറേറ്റ്സ് എ350 വിമാനത്തിന്റെ കന്നി സർവീസ് സെപ്റ്റംബർ 15ന് ബഹ്റൈനിലേക്കായിരിക്കും. 16ന് കുവൈത്തിലേക്കും സർവീസ് നടത്തും. നവംബറോടെ ബഹ്റൈൻ പ്രതിദിന സർവീസ് ഇരട്ടിയാക്കും. നവംബർ, ഡിസംബർ മാസങ്ങളിലായി 3 യൂറോപ്യൻ സെക്ടറുകളിലേക്കും ഡിസംബറിൽ മസ്കത്തിലേക്കും 2025 ജനുവരി ഒന്നിന് കൊളംബൊയിലേക്കും സർവീസ് തുടങ്ങും. 2025 മാർച്ചോടെ മൊത്തം 10 എ350 വിമാനങ്ങൾ ലഭിക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. എ350 വിമാനത്തിൽ 32 നെക്സ്റ്റ് ജനറേഷൻ ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്കോണമി ക്ലാസ്, 259 ഇക്കോണമി ക്ലാസ് സീറ്റുകളാണ് ഉണ്ടാവുക. ഇത്തരത്തിലുള്ള 65 വിമാനങ്ങൾക്കാണ് എമിറേറ്റ്സ് ഓർഡർ നൽകിയിട്ടുള്ളത്.