യുഎഇയിലെ മലയാളി വ്യവസായി നാട്ടിൽ അന്തരിച്ചു
Mail This Article
×
കാഞ്ഞങ്ങാട്/അബുദാബി ∙ കാഞ്ഞങ്ങാട് സ്വദേശിയും യുഎഇയിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും അബുദാബി കെഎംസിസി ട്രഷററുമായിരുന്ന മുറിയാനാവിയിൽ സി. എച്ച്. അസ്‌ലം (50) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 9നായിരുന്നു അന്ത്യം. അബുദാബി, ദുബായ്, അൽഐൻ, ഷാർജ എന്നിവിടങ്ങളിലും നാട്ടിലും ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. സി. എച്ച്. അഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നസീറ. മക്കൾ: മഹ്‌റ, നൂരിയ, മുഹമ്മദ്. സഹോദരങ്ങൾ: അഡ്വ.നുസൈബ് അഹമ്മദ്, നിസാർ അഹമ്മദ് (അബുദാബി), ആജിഷ.
English Summary:
Kanhangad native C. H. Aslam died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.