ADVERTISEMENT

അജ്മാൻ ∙ അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ  യുവതിയെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച ശേഷം യുവാവ് കടയ്ക്ക് തീയിട്ടു. ഈ സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക് ഏറ്റു. ഏഷ്യൻ പൗരനായ എം.എസ് എന്ന വ്യക്തി ഏഷ്യക്കാരിയായ യുവതിയെ ഒന്നിലേറെ തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. യുവതിക്ക് മാരകമായ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ യുവതിക്ക് പുറമെ, കടയിലുണ്ടായിരുന്ന രണ്ട് പേർക്കും പരുക്ക് ഏറ്റു.

വിവരം അറഞ്ഞ് 10 മിനിറ്റിനുള്ളിൽ അജ്മാൻ പൊലീസ് യുവാവിനെ പിടികൂടി. ദേശീയ ആംബുലൻസും സിവിൽ ഡിഫൻസും തീ അണച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഡപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ സയീദ് അലി അൽ മദ്‌നി  അറിയിച്ചു. സംഭവത്തിൽ അജ്മാൻ പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുമായി പ്രതിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. പിന്നീട് അകന്നതിനെ തുടർന്ന് യുവതിയോടുണ്ടായ ശത്രുതയാണ് അക്രമങ്ങൾക്ക് കാരണം. കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി.

English Summary:

Man Stabs Woman, Sets Store on Fire in Ajman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com