ADVERTISEMENT

മസ്കത്ത്∙ സര്‍വീസുകളുടെ ആവശ്യകത വർധിച്ചതിനെത്തുടർന്ന്, ഒമാൻ എയർ കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ രാജ്യാന്തര സെക്ടറുകളിലേക്ക് സർവീസുകൾ വർധിപ്പിക്കും. തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്യൻ നഗരങ്ങളിലേക്കും ഒമാൻ എയർ അധിക സേവനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

 മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂൺ 3 മുതൽ പ്രതിവാരം 11 സേവനങ്ങൾ നടത്തും. നിലവിൽ ആഴ്ചയിൽ 7 സേവനങ്ങളാണ് ഉള്ളത്. മസ്‌കത്ത് -കോഴിക്കോട് റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതവും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും നടത്തും.  വരുന്ന വേനൽ അവധിക്കാലത്തും ബലി പെരുന്നാളിനും നാടണയാനിരിക്കുന്ന മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഈ അധിക സേവനങ്ങൾ ഗുണം ചെയ്യും.നിലവിൽ സേവനം ഇല്ലാത്ത സൂറിക്കിലേക്ക് ഒക്ടോബർ 5 മുതൽ പ്രതിവാരം 3 സേവനങ്ങൾ ആരംഭിക്കും.

English Summary:

Oman Air Increases Services on Muscat-Kozhikode Route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com