യുഎഇയിൽ ഇന്നുമുതൽ 3 ദിവസത്തേക്ക് മണൽക്കാറ്റ്; മഴയ്ക്കും സാധ്യത
Mail This Article
×
അബുദാബി ∙ യുഎഇയിൽ ഇന്നുമുതൽ 3 ദിവസത്തേക്ക് മണൽക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലായിരിക്കും ഇന്നും നാളെയും മണൽ കാറ്റ് വീശുക. വെള്ളിയാഴ്ചയോടെ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്ററായി ഉയരും. അന്തരീക്ഷത്തിൽ പൊടിനിറയുന്നതോടെ അബുദാബിയിലെ താപനില 41 ഡിഗ്രിയിൽ നിന്ന് 34 ആയും ദുബായിലേത് 40ൽ നിന്ന് 35 ആയും കുറയും.
അതേസമയം, രാജ്യത്തിന്റെ പടിഞ്ഞാറ്, തെക്ക്, കിഴക്ക് ഭാഗങ്ങളിലും അബുദാബിയിലെ ദ്വീപ് പ്രദേശങ്ങളിലും ഇന്ന് നേരിയ മഴ പെയ്തേക്കും. ശനിയാഴ്ച കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കി.മീ ആയി കുറയുന്നതോടെ ദുബായിലെയും അബുദാബിയിലെയും താപനില യഥാക്രമം 36, 35 ഡിഗ്രി സെൽഷ്യസായി ഉയരും.
English Summary:
UAE weather department: Dust storm in UAE for 3 days from today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.