ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഹജ് തീർഥാടകർക്ക് ആരോഗ്യ, സുരക്ഷാ മാർഗനിർദേശങ്ങളും പ്രതിരോധ കുത്തിവയ്പും നൽകാനായി കുവൈത്ത് 41 കേന്ദ്രങ്ങൾ ഒരുക്കി. പൊതു ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. കോവിഡ് വാക്സീൻ ഉൾപ്പെടെ സൗദി അറേബ്യയുടെ മാർഗനിർദേശം അനുസരിച്ചുള്ള എല്ലാ കുത്തിവയ്പുകളും എടുക്കണമെന്ന് അധികൃതർ തീർഥാടകരോട് അഭ്യർഥിച്ചു. യാത്രയ്ക്ക് 10 ദിവസം മുൻപെങ്കിലും പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണമെന്നും ആരോഗ്യമന്ത്രാലയം ഓർമിപ്പിച്ചു.

English Summary:

Haj pilgrims: Kuwait prepares 41 centers to provide vaccinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com