ഇന്ത്യയില്‍ നിന്നെത്തിയ ആദ്യഹജ് സംഘത്തിന് സൗദി അറേബ്യയുടെ ഊഷ്മള സ്വീകരണം
Mail This Article
മദീന ∙ ഇന്ത്യയില്‍ നിന്നെത്തിയ ആദ്യ ഹജ് സംഘത്തിന് സൗദി അറേബ്യയുടെ ഊഷ്മള സ്വീകരണം. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍, ഡപ്യൂട്ടി ഹജ് മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ അല്‍മുശാത്ത്, ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപഹാരങ്ങള്‍ നല്‍കി ഇന്ത്യന്‍ ഹാജിമാരെ സ്വീകരിച്ചത്.
ഹാജിമാര്‍ സൗദിയിലെത്തിയത് മുതല്‍ മടങ്ങുന്നത് വരെ മികച്ച സേവനങ്ങള്‍ നല്‍കാനാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഗതാഗതമന്ത്രി സാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ആറു വിമാനത്താവളങ്ങളിലായി 7700 വിമാനങ്ങളാണ് ഹാജിമാര്‍ക്കായി സേവനം നടത്തുന്നത്. കൂടാതെ 27000 ബസുകളുമുണ്ട്. പുണ്യഭൂമികളെ ബന്ധിപ്പിച്ച് ഹറമൈന്‍ അതിവേഗ ട്രെയിന്‍ 5000 സര്‍വീസുകള്‍ നടത്തും മന്ത്രി പറഞ്ഞു.