അബുദാബി ∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം. 7 കേന്ദ്രങ്ങളിലായി 3 സ്കൂളുകൾ 100% വിജയം നേടി. ആകെ പരീക്ഷയെഴുതിയ 533 പേരിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി- 96.81%. 80 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതലാണിത്. എന്നാൽ, വിജയശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞതും തോറ്റവരുടെ എണ്ണം (17) കൂടിയതും തിരിച്ചടിയായി. 2 സ്കൂളുകൾക്ക് നേരിയ വ്യത്യാസത്തിൽ 100% നഷ്ടമായി. ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി എന്നിവയാണ് മുഴുവൻ പേരെയും വിജയിപ്പിച്ച സ്കൂളുകൾ.
∙ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച് മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി മികച്ച പ്രകടനം ആവർത്തിച്ചു. 113 പേരാണ് ഈ സ്കൂളിൽ പരീക്ഷയെഴുതി വിജയിച്ചത്. അതിൽ 36 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
∙ ഇന്ത്യൻ സ്കൂൾ ഫുജൈറയിൽ പരീക്ഷയെഴുതിയ 84 വിദ്യാർഥികളും വിജയിച്ചു. 17 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ∙ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജയിൽ പരീക്ഷയെഴുതിയ 57 പേരും വിജയിച്ചു. ഇതിൽ 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്.
∙ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബായിൽ പരീക്ഷയെഴുതിയ 109ൽ 108 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 15 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ∙ ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമയിൽ പരീക്ഷയെഴുതിയ 44 വിദ്യാർഥികളിൽ 42 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.
∙ ഗൾഫ് മോഡൽ സ്കൂൾ ദുബായിൽ പരീക്ഷയെഴുതിയ 85ൽ 80 പേരും വിജയിച്ചു. ∙ ദി ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ ഉമ്മുൽഖുവൈനിൽ പരീക്ഷയെഴുതിയ 41 പേരിൽ 32 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.