ADVERTISEMENT

ദുബായ്∙ അടുത്തവർഷം അവസാനത്തോടെ ദുബായിൽ യാഥാർഥ്യമാകുമെന്ന് പറയുന്ന ആർടിഎ എയർ ടാക്സിയിൽ ഒരാൾക്ക് യാത്ര ചെയ്യാനുള്ള ചെലവ്  350 ദിർഹം. യുഎസ് ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനിയാണ് ഇതിന് പിന്നിൽ. യാത്രക്കാർക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകൾ ആസ്വദിക്കാനാകും വിധമാണ് എയർ ടാക്സി രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ പ്രകൃതിദൃശ്യങ്ങൾക്കപ്പുറം നഗരത്തിലെ ട്രാഫിക് ജാമുകളിൽപ്പെടാതെ യാത്ര ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനം. 

എയർ ടാക്സികൾ ദുബായിലെ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം 70 ശതമാനത്തോളം കുറയ്ക്കുമെന്ന് അധികൃതർ പറയുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്  നിന്ന് പാം ജുമൈറയിലേയ്ക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എടുക്കുമ്പോള്‍ എയർ ടാക്സിയിലിത് 10 മുതൽ 12 മിനിറ്റ് വരെയായിരിക്കും. ഒരേസമയം നാല് യാത്രക്കാർക്കും പൈലറ്റിനും ഇരിക്കാനും ബാഗേജുകള്‍ വയ്ക്കാനും സൗകര്യമുണ്ട്. ധാരാളം സംഭരണമുണ്ട്.

എയർ ടാക്സി (ഫയൽചിത്രം). ചിത്രത്തിന് കടപ്പാട്: വാം
എയർ ടാക്സി (ഫയൽചിത്രം). ചിത്രത്തിന് കടപ്പാട്: വാം

ഈ എയർ ടാക്‌സികൾ ദുബായ് നിവാസികൾക്ക് സുഖകരവും തടസ്സരഹിതവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യും. 500 മുതൽ 1000 മീറ്റർ വരെ ഉയരത്തിൽ പറക്കുന്നതിനാൽ ശാന്തമായി യാത്ര ചെയ്യാം. എന്നാൽ യാത്രാ ദൂരത്തെ ആശ്രയിച്ചിരിക്കും പറക്കലിന്റെ ഉയരം. കൂടുതൽ ദൂരത്തേയ്ക്ക് ഭൂമിയിൽ നിന്ന് ഏകദേശം 1,000 മീറ്റർ ഉയരത്തിൽ പറക്കും. കുറഞ്ഞ ദൂരത്തേക്ക് 500 മീറ്റർ മുതൽ 100 മീറ്റർ വരെയും.  

എയർ ടാക്സി (ഫയൽചിത്രം). ചിത്രത്തിന് കടപ്പാട്: വാം
എയർ ടാക്സി (ഫയൽചിത്രം). ചിത്രത്തിന് കടപ്പാട്: വാം

വാണിജ്യ ലൈസൻസുള്ള പൈലറ്റ് എയർ ടാക്സിക്ക് അനുയോജ്യമായ ആറ് മുതൽ 8 ആഴ്ച വരെയുള്ള പരിശീലന പരിപാടിക്ക് ശേഷമായിരിക്കും പ്രവർത്തനമാരംഭിക്കുക. ഈ പരിശീലനം ആകാശത്ത് സുരക്ഷിതമായും കാര്യക്ഷമമായും നാവിഗേറ്റ് ചെയ്യുന്നതിൽ പൈലറ്റുമാർക്ക് കഴിവുണ്ടെന്ന് ഉറപ്പാക്കും.  ജോബി വികസിപ്പിച്ച ആപ്പ് വഴി യാത്രക്കാർക്ക് അവരുടെ എയർ ടാക്സി യാത്രകൾ ബുക്ക് ചെയ്യാൻ കഴിയും. അവർക്ക് ഉൗബറിൽ ഒരു യാത്ര റിസർവ് ചെയ്യാനും കഴിയും. ഒരു യാത്രക്കാരൻ മാത്രം യാത്രക്കാരനായെത്തിയാലും എയർ ടാക്സി പറക്കും.

എയർ ടാക്സി (ഫയൽചിത്രം). ചിത്രത്തിന് കടപ്പാട്: വാം
എയർ ടാക്സി (ഫയൽചിത്രം). ചിത്രത്തിന് കടപ്പാട്: വാം

എയർ ടാക്‌സിക്ക് 10 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 100 ശതമാനം വരെ പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. വെർട്ടിപോർട്ടുകളിൽ ലാൻഡ് ചെയ്യുമ്പോൾ യാത്രക്കാർ ഇറങ്ങുന്നതിന് മുൻപ് ഗ്രൗണ്ട് സ്റ്റാഫ് ഉടൻ തന്നെ ചാർജിങ് പോയിന്റുകൾ ബന്ധിപ്പിക്കും. പുതിയ യാത്രക്കാർ കയറി എയർ ടാക്സി ടേക്ക്ഓഫിന് തയാറായിക്കഴിഞ്ഞാൽ പ്ലഗുകൾ വേഗത്തിൽ നീക്കം ചെയ്യുകയും ചാർജിങ് പ്രക്രിയ പൂർത്തിയാക്കുകയും ചെയ്യും.  ഹെലികോപ്റ്റർ– വിമാനം കൂടിച്ചേർന്നതുപോലുള്ളവയാണ് എയർ ടാക്സി. അതായത് ഒരു ഹെലികോപ്റ്ററിന്റെ ടേക്ക്ഓഫ് കഴിവുകൾ ഇതിനുണ്ട്. ഒരു വിമാനത്തിന്റെ സുഗമമായ സഞ്ചാരസുഖവും.

English Summary:

Dubai's RTA Signs Agreement to Launch Air Taxi Services by 2026, RATE- AED 350 Per Passenger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com