ADVERTISEMENT

ജിദ്ദ ∙ ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ‘പറക്കും ടാക്‌സി’കളും ഡ്രോണുകളു ഉണ്ടാകുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ വ്യക്തമാക്കി.

ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഹാജിമാര്‍ക്ക് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്കാണ് പറക്കും ടാക്‌സികള്‍ നിശ്ചയിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പറക്കും ടാക്‌സി രംഗത്ത് സൗദിയില്‍ വന്‍കിട കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുമെന്നും ഗതാഗത മേഖലയില്‍ ആധുനിക രീതികള്‍ കൂടുതല്‍ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

പറക്കും ടാക്‌സി സാങ്കേതിക വിദ്യകളെക്കുറിച്ചും അവയുടെ പരിസ്ഥിതി അനുയോജ്യതയെക്കുറിച്ചും ഹജ് സീസണിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി പഠിക്കും. ശേഷം മറ്റു സീസണുകളിലും ഇവ ഉപയോഗപ്പെടുത്തും. കര, കടല്‍, വായു യാത്രയ്ക്ക് ഹാജിമാര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹാജിമാര്‍ സൗദിയിലെത്തി തിരിച്ചുപോകുന്നത് വരെ ഗതാഗത രംഗത്ത് അവരെ സേവിക്കാന്‍ 38000ത്തിലധികം ഉദ്യോഗസ്ഥരുണ്ടായിരുന്നു.

English Summary:

'Flying Taxis' and Drones Are Coming in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com