ADVERTISEMENT

മസ്‌കത്ത്∙ മസ്കത്തിൽ നടന്ന  ചക്ക ലേലത്തിൽ ഒരു നാടൻ വരിക്ക ചക്ക 335 ഒമാനി റിയാലിന് (ഏകദേശം 72,000 ഇന്ത്യൻ രൂപ) വിറ്റുപോയി. 'നമ്മൾ ചാവക്കാട്ടുകാർ' എന്ന ചാവക്കാട്ടുകാരുടെ കൂട്ടായ്മയാണ് ‌ കുടുംബ സംഗമത്തിൽ ലേലം സംഘടിപ്പിച്ചത്.ഷഹീർ ഇത്തിക്കാട് ആണ് മകൾ നൗറീൻ ഷഹീറിന്‍റെ ആഗ്രഹം നിറവേറ്റാൻ ഈ അസാധാരണ വില നൽകി ചക്ക സ്വന്തമാക്കിയത്. 16കിലോ തൂക്കമുള്ള ഒരു വരിക്ക ചക്കയും രണ്ട് കൊട്ട മാങ്ങയും  ആവേശകരമായ ലേലത്തിൽ വിറ്റുപോയത്. 10 ഒമാനി റിയാലിൽ തുടങ്ങിയ ചക്ക ലേലം വളരെ വേഗം ആവേശത്തിന്‍റെ പരകോടിയിലെത്തി. കഴിഞ്ഞ വർഷം ഈ പരിപാടിയിൽ ഒരു ചക്ക 22,000 ഇന്ത്യൻ രൂപയ്ക്ക് ലേലം ചെയ്തിരുന്നു. കൂട്ടയ്മയിലെ ഒരംഗം നാട്ടില്‍ നിന്ന് കൊണ്ടുവന്ന  നാടന്‍ വരിക്ക ചക്കയാണ് ലേലത്തിന് വച്ചത്. 

English Summary:

Expatriate Wins Jackfruit in Auction for 72,000 Rupees to Fulfill Daughter's Wish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com