ഒമാന്‍ സുല്‍ത്താന്‍ തിങ്കളാഴ്ച കുവൈത്ത് സന്ദര്‍ശിക്കും
Mail This Article
മസ്‌കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് തിങ്കളാഴ്ച കുവൈത്ത് സന്ദര്‍ശിക്കും. കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവരും. കുവൈത്ത് അമീറിന്റെ വിരുന്നിലും സുല്‍ത്താന്‍ പങ്കെടുക്കും. അടുത്തിടെ കുവൈത്ത് അമീര്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ലെഫ്. ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സെപ്ഷ്യല്‍ ഓഫീസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്, കുവൈത്തിലെ ഒമാന്‍ അംബാസഡര്‍ ഡോ. സാലിഹ് ബിന്‍ ആമിര്‍ അല്‍ ഖറൂസി എന്നിവര്‍ സുല്‍ത്താനെ അനുഗമിക്കും.