ഒസിവൈഎം ഒമാൻ സോൺ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
Mail This Article
മസ്‌കത്ത് ∙ ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒമാൻ സോൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. പുരുഷന്മാരുടെ, എ-ബി കാറ്റഗറി, 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ വിഭാഗം, വനിത വിഭാഗം എന്നിവയിലായി 56 ടീമുകൾ പങ്കെടുത്തു.കായിക പരിശീലനവും മത്സരവും ഇപ്പോഴത്തെ തലമുറക്ക് ആരോഗ്യത്തിന് ഏറ്റവും ഉചിതമാണെന്നും ആരോഗ്യമുള്ള ഒരു തലമുറ ആണ് നമ്മുടെ ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഒസിവൈഎം ഒമാൻ സോൺ പ്രസിഡന്റ് റവ.ഫാ. ഡെന്നിസ് കെ. ഡാനിയേൽ പറഞ്ഞു. നല്ല ആഹാരത്തോടൊപ്പം ശരീരത്തിന് ആവശ്യമായ വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുള്ള ജീവിതം ക്രമീകരിച്ചാൽ മാത്രം രോഗവിമുക്തമായ തലമുറകൾ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്മാരുടെ എ കാറ്റഗറിയിൽ ബാല, സന്ദീപ്, ബി കാറ്റഗറിയിൽ ഷാഫി, മുഹമ്മദ് സാക്കിർ, 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ജീമോൻ ബേബി, പ്രസാദ്, വനിത വിഭാഗത്തിൽ ബീറ്റ മൻസൂരി, എൽനാസ് എന്നിവർ വിജയികളായി. ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. കൺവീനർ മാത്യു മെഴുവേലി, സെക്രട്ടറി ഷിജു കെ. എബ്രഹാം, ട്രഷറർ റെജി ജോസഫ്, അഖിൽ എബ്രഹാം, ലിജോ ജോൺ, നിഖിൽ ജേക്കബ്, ബിജു പാണ്ഡങ്കരി, രഞ്ജി എം. തോമസ് എന്നിവർ ബാഡ്മിന്റൺ ടൂർണമെന്റിന് നേതൃത്വം നൽകി. വരും മാസങ്ങളിൽ ആരോഗ്യപരമായ പരിപാടികളുമായി ഒമാൻ സോൺ മുമ്പോട്ട് പോകുമെന്നും മാത്യു മെഴുവേലി അറിയിച്ചു.