ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഡിജിറ്റൽ റജിസ്ട്രേഷൻ നിർബന്ധം
Mail This Article
×
ഷാർജ ∙ ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഡിജിറ്റൽ റജിസ്ട്രേഷൻ നിർബന്ധമാക്കി. ഡിജിറ്റലായി റജിസ്റ്റർ ചെയ്ത വാഹനം ഏതു പാർക്കിങ്ങിലും നിർത്തിയിടാം. സംവരണ പാർക്കിങ്ങിനായി അലയുന്നതും ഒഴിവാക്കാം. പുതിയ തീരുമാനം അനുസരിച്ച് വാഹനത്തിൽ പാർക്കിങ് സ്റ്റിക്കർ പതിക്കുന്നതും ഒഴിവാക്കാം. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ സ്വമേധയാ തിരിച്ചറിയാനും പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ഷാർജ നഗരസഭ അറിയിച്ചു. മുനിസിപ്പാലിറ്റി വെബ്‌സൈറ്റിൽ ബന്ധപ്പെട്ട രേഖകൾ അപ്‍ലോഡ് ചെയ്ത് റജിസ്റ്റർ ചെയ്യാം.
English Summary:
UAE: Digital Registration Replaces Parking Stickers for People of Determination in Sharjah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.