ADVERTISEMENT

ദോഹ ∙ 21-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് പ്രദര്‍ശനം 2025 മേയ് 5 മുതല്‍ 11 വരെ. നാളിതുവരെ എല്ലാവര്‍ഷവും ഫെബ്രുവരിയിലാണ് പ്രദര്‍ശനം നടത്താറുള്ളത്. മികവിന്റെ നൂതന മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനും പ്രദര്‍ശകരുടെ മൊത്തത്തിലുള്ള അനുഭവം കൂടുതല്‍ മികച്ചതാക്കാനും ലക്ഷ്യമിട്ടാണ് ഫെബ്രുവരിയില്‍ നിന്ന് മേയ് മാസത്തിലേക്ക് പ്രദര്‍ശനം മാറ്റുന്നതെന്ന് സംഘാടകരായ ഖത്തര്‍ ടൂറിസം അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ആഡംബരവും കോടികള്‍ വിലമതിക്കുന്നതും അത്യപൂര്‍വ ഡിസൈനുകളിലുമുള്ള ആഭരണങ്ങളും വാച്ചുകളുമാണ് പ്രദര്‍ശനത്തിന്റെ ആകര്‍ഷണം. ഇന്ത്യയുടെ തനത് ആഭരണ ശേഖരവും പ്രദര്‍ശനത്തിലെ പതിവ് കാഴ്ചകളിലൊന്നാണ്. 

English Summary:

Doha Jewellery and Watches Exhibition 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com