വെബ്‌കാസിൽ ടെക്നോളജീസിന് ഇ-കൊമേഴ്സ് ഏജൻസി പുരസ്കാരം
Mail This Article
ദുബായ് ∙ റിയാദിൽ നടന്ന ആറാമത് മിഡിൽ ഈസ്റ്റ് റീട്ടെയിൽ ആൻഡ് ഇ-കൊമേഴ്സ് സമ്മിറ്റ് ആൻഡ് അവാർഡ്സ് 2024-ൽ ദുബായ് ആസ്ഥാനമായ വെബ്‌കാസിൽ ടെക്നോളജീസ് മികച്ച ഇ-കൊമേഴ്സ് ഏജൻസി പുരസ്കാരം നേടി. ഉപയോക്താക്കൾക്ക് മികച്ച ഓൺലൈൻ ഷോപ്പിങ് അനുഭവം നൽകുന്നതിനായി ഇ-കൊമേഴ്സ് വെബ്‌സൈറ്റുകൾ രൂപകൽപന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ഉള്ള വൈദഗ്ധ്യത്തിനാണ് പുരസ്കാരം. വെബ്‌കാസിൽ സഹ സ്ഥാപകനും സിഇഒയുമായ ജാബിറും ഡയറക്ടറും സിജിഒയുമായ സുഹൈൽ ഇഖ്ബാലും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ 'സൗദിക്ക് കൂടുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ' എന്ന വിഷയത്തിൽ സുഹൈൽ ഇഖ്ബാൽ പ്രസംഗിച്ചു.
മികച്ച ഇ-കൊമേഴ്സ് ഏജൻസിയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും കമ്പനിയുടെ ഇ-കൊമേഴ്സ് വികസന ടീമിന്റെ കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്നും സിഇഒ ജാബിർ എം. എൽ, റമീസ് രഹ്നാസ്, ഉമർ ഫാറൂഖ്, സുഹൈൽ ഇഖ്ബാൽ, മുഹമ്മദ് ഷാഫി, ജെൻസൺ തോമസ് എന്നിവർ അറിയിച്ചു.
വെബ്‌കാസിൽ നിലവിൽ യുഎഇക്ക് അകത്തും പുറത്തുമുള്ള നിരവധി ബ്രാൻഡുകൾക്ക് സമഗ്രമായ ഇ-കൊമേഴ്സ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ വിപണിയിൽ മാത്രം ആയിരത്തിലധികം ഉപയോക്താക്കൾ ഇവർക്കുണ്ട്.