ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി ഔട്ട്റീച്ച് ഈ മാസം 17ന്
Mail This Article
ഷാർജ∙ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് , ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം ഈ മാസം 17 ന് വൈകിട്ട് 3 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ. ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾ കേൾക്കുന്നതിനും അതിൽ നയതന്ത്ര സ്ഥാപനങ്ങളുടെ ഇടപെടലും ലക്ഷ്യമിട്ടാണ് ഇത്തരം ഓപൺ ഫോറങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്നത്. പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലാളികൾ കമ്പനി ഉടമകളിൽ നിന്ന് നേരിടുന്ന വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും, വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിൽ നേരിടുന്ന കാലതാമസം, അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും നടപടിക്രമങ്ങളും എന്നിവ സംബന്ധിച്ച ചെയ്ത് നടപടികൾ സ്വീകരിക്കും.
ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും. ഷാർജയിലെയും വിവിധ വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിന് ഇത്തരം ഫോറങ്ങൾ ഉപകരിക്കുമെന്നും ഈ അവസരം എല്ലാ ഇന്ത്യക്കാരും ഉപയോഗിക്കണമെന്നും അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കരയും സെക്രട്ടറി ശ്രീപ്രകാശും പറഞ്ഞു.