ADVERTISEMENT

മനാമ ∙ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ഇന്ത്യൻ സ്‌കൂൾ ബഹ്റൈന് ഇക്കുറിയും തിളക്കമാർന്ന വിജയം. പത്താം ക്ലാസിൽ 490 / 500 മാർക്ക് നേടി ആദിത്യൻ വ്യറ്റ് നായർ (98%) സ്‌കൂൾ ടോപ്പറായി. 486 മാർക്ക് (97.2%) വീതം നേടിയ ജിസെൽ ഷാരോൺ ഫെർണാണ്ടസ്, ഏബൽ ജോൺ അഗസ്റ്റിൻ, ആദ്യ ശ്രീജയ്, അനന്തകൃഷ്ണ സതീഷ് ബിജി എന്നിവർ രണ്ടാം സ്ഥാനം നേടി. 485 (97%) മാർക്ക് നേടിയ അക്ഷത ശരവണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ശ്രദ്ധേയമായ 99.9% വിജയശതമാനമാണ്  കൈവരിച്ചത്. 19 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നേടിയപ്പോൾ. 76 വിദ്യാർഥികൾ എല്ലാ വിഷയത്തിലും A ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ, 79.72% വിദ്യാർഥികൾ മൊത്തത്തിൽ 60 ശതമാനവും അതിൽ കൂടുതലും നേടിയപ്പോൾ 52.81% പേർ 75 ശതമാനവും അതിൽ കൂടുതലും നേടി. 14.29% വിദ്യാർഥികൾ 90 ശതമാനവും അതിനുമുകളിലും കൈവരിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും തിളക്കമാർന്ന  വിജയം നേടി. 98.4% ആണ് വിജയം. ആകെ 616 വിദ്യാർഥികൾ പരീക്ഷ എഴുതി. 32 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A1 ഗ്രേഡു ലഭിച്ചു. 14.9% വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ നേടിയപ്പോൾ 56.98% പേർക്ക് 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 89.77% വിദ്യാർഥികൾക്ക് 60 ശതമാനവും അതിൽ കൂടുതലും ലഭിച്ചു. മൊത്തം 22 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി. കംപ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസ്, എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ് എന്നിവയിൽ 5 വിദ്യാർഥികൾ വീതവും, കെമിസ്ട്രി, സൈക്കോളജി എന്നിവയിൽ 2 വിദ്യാർഥികൾ വീതവും  ബയോളജി, ഹോം സയൻസ്, മാർക്കറ്റിംഗ് എന്നിവയിൽ ഓരോ വിദ്യാർഥി വീതവും 100 മാർക്ക് നേടി.

indian-school-wins-in-cbse-class-10th-and-12th-exams

ഫാത്തിമ നവര നവാസ്, സയ്യിദ് അസീല മാഹീൻ അബൂബക്കർ, ശ്രീപ്രഹ്ലാദ് മുകുന്ദൻ, ഹൈഫ മുഹമ്മദ് ഷിറാസ് എന്നിവരാണ് സ്‌കൂൾ ടോപ്പർസ്. എല്ലാ സ്കൂൾ ടോപ്പർസിനും 500 ൽ 485 ലഭിച്ചു- 97%. 96.8 ശതമാനം (484/500) നേടിയ ധനേഷ് സുബ്രഹ്മണ്യനും തേജൽ കാർത്തികേയനും സ്‌കൂളിൽ രണ്ടാം സ്ഥാനത്താണ്. ആൻ റെജി ജോൺ 96.4% (482/500) നേടി സ്‌കൂളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അക്കാദമിക കാര്യങ്ങളുടെ ചുമതലയുള്ള അസി. സെക്രട്ടറി രഞ്ജിനി മോഹൻ, മറ്റു ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മികച്ച പ്രകടനത്തിന് വിദ്യാർഥികളെയും മാർഗദർശനം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്ഥാപനത്തിൻ്റെയും അർപ്പണബോധം പ്രകടമാക്കുന്ന മികച്ച പരീക്ഷാഫലങ്ങളോടെ ഇന്ത്യൻ സ്‌കൂൾ അഭിമാനകരമായ മറ്റൊരു നേട്ടം ആഘോഷിക്കുന്നതായി ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. അക്കാദമിക് മികവ് കൈവരിവിദ്യാർഥികളെയും അധ്യാപകരെയും സെക്രട്ടറി വി. രാജപാണ്ഡ്യൻ പറഞ്ഞു. രഞ്ജിനി മോഹൻ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

English Summary:

Indian School Wins in CBSE Class 10th and 12th Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com