ADVERTISEMENT

ദുബായ് ∙ വാർഷിക ലാഭത്തിൽ റെക്കോർഡ് ഭേദിച്ചതിനു പിന്നാലെ ജീവനക്കാർക്ക് 20 ആഴ്ചത്തെ (ഏകദേശം 5 മാസം) ശമ്പളം ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ഈ തുക കൂടി അധികമായി ലഭിക്കുക. മലയാളികൾ ഉൾപ്പെടെ എമിറേറ്റ്സിലെ മുഴുവൻ ജീവനക്കാർക്കും നേട്ടം ലഭിക്കും. 

10,000 ദിർഹം ശമ്പളമുള്ള ജീവനക്കാരന് ഈ മാസത്തെ ശമ്പളത്തിനൊപ്പം 50,000 ദിർഹം (11,32,500 രൂപ) ബോണസായി ലഭിക്കും. കഴിഞ്ഞ തവണ 6 മാസത്തെ ശമ്പളമാണ് ബോണസായി നൽകിയിരുന്നത്. കമ്പനിയുടെ ലക്ഷ്യം നേടാൻ സഹായിച്ച മുഴുവൻ ജീവനക്കാർക്കും നന്ദി അറിയിച്ച് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തും കത്ത് അയച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം 1870 കോടി ദിർഹമാണ് എമിറേറ്റ്സിന്റെ ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് 71% ആണ് ലാഭവർധന. വരുമാനം, ലാഭം, സാമ്പത്തിക ആസ്തി, ജീവനക്കാരുടെ എണ്ണം എന്നിവയിൽ എമിറേറ്റ്സ് ഗ്രൂപ്പ് ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ചതായി ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ആദ്യമായി യാത്രക്കാരിൽ നിന്നുള്ള വരുമാനം 10,000 കോടി ദിർഹത്തിലെത്തി. കാഷ് ബാലൻസ് 4710 കോടി ദിർഹമായി ഉയർന്നു. 

കഴിഞ്ഞ വർഷത്തേക്കാൾ 11% വർധന. എമിറേറ്റ്സിലെ ജീവനക്കാരുടെ എണ്ണം 10% വർധിച്ച് 1,12,406 ആയി. 84 രാജ്യങ്ങളിലാണ് എമിറേറ്റ്സിന് ജീവനക്കാരുള്ളത്. 170 രാജ്യങ്ങളിൽ നിന്നുള്ളവർ എമിറേറ്റ്സിൽ ജോലി ചെയ്യുന്നുണ്ട്. 

കമ്പനി ഈ വർഷവും വളർച്ചയുടെ പാതയിലാണ്. എ350 വിഭാഗത്തിലെ 10 എയർ ക്രാഫ്റ്റുകൾ ഈ വർഷം എമിറേറ്റ്സിന്റെ ഭാഗമാകും. ആദ്യ വിമാനം ഓഗസ്റ്റിലെത്തും. 777 വിഭാഗത്തിൽപെടുന്ന 5 വിമാനങ്ങളും ഈ വർഷം എമിറേറ്റ്സിന്റെ ഭാഗമാകും. 2027നകം ആയിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 

English Summary:

Record annual profit: Emirates to pay five months' salary as bonus to employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com