മക്കയിലെത്തിയത് ഹൗസ് ഡ്രൈവർ വീസയിൽ; സൗദിയിലെത്തിയതോടെ ജീവിതം മാറിമറിഞ്ഞു, മലയാളിക്ക് തുണയായി കെഎംസിസി
Mail This Article
ജിദ്ദ ∙ 14 മാസം മുൻപാണ് മക്കയിൽ ഹൗസ് ഡ്രൈവർ വീസയിൽ എത്തിയ മലപ്പുറം മമ്പാട് വടപുറം പാലക്കപ്പളളിയാളി സ്വദേശി സിറാജിന് നേരിടേണ്ടി വന്നത് കടുത്ത യാതനകളാണ്. ശമ്പളമോ മറ്റാനുകൂല്യമോ ലഭിച്ചില്ല. ഇതോടെ ഭക്ഷണം പോലും കഴിക്കാൻ വഴിയില്ലാതെ വിഷമിച്ച സിറാജിന് മുന്നിൽ ജിദ്ദ കെ.എം.സി.സി ഒടുവിൽ രക്ഷകരായി എത്തിയത്. നേരത്തെ ദുബായിയിൽ കമ്പനി ജീവനക്കാരനായി ജോലി ചെയ്തിരുന്ന സിറാജ് കൂടുതൽ മെച്ചപ്പെട്ട ജീവിതാവസരത്തിന് വേണ്ടിയായിരുന്നു സൗദി അറേബ്യയിലേക്ക് എത്തിയത്.
ഇന്നലെ ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ സിറാജ് യാത്ര തിരിച്ചു. സിറാജിനുള്ള വിമാന ടിക്കറ്റ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ കൈമാറി. സൗദി നാഷനൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് നിസാം മമ്പാട്, മുസ്തഫ (ഡീമ സൂപ്പർമാർക്കറ്റ്) ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അംഗം ഹാരിസ് ബാബു മമ്പാട് എന്നിവരും സന്നിഹിതരായിരുന്നു.