പ്രൈം വോളി ചാംപ്യന്മാർ: കാലിക്കറ്റ് ഹീറോസിന് ദുബായിൽ സ്വീകരണം
Mail This Article
×
ദുബായ് ∙ ഇന്ത്യയിലെ ആദ്യ പ്രഫഷനൽ വോളിബോൾ ലീഗായ പ്രൈം വോളിബോൾ ലീഗ് - ചാംപ്യന്മാരായ കാലിക്കറ്റ് ഹീറോസിന് ദുബായിൽ സ്വീകരണം നൽകി. ടീം ക്യാപ്റ്റൻ ജെറോം വിനീത് അടക്കമുള്ള താരങ്ങളും, ടീം മാനേജ്‌മെന്റും പങ്കെടുത്തു.
ഇന്ത്യയിൽ നടക്കുന്ന വിവിധ പ്രഫഷനൽ ലീഗുകളിൽ ചാംപ്യൻ പട്ടം നേടിയ ആദ്യ കേരള ടീമാണ് കാലിക്കറ്റ് ഹീറോസ്. ഡിസംബറിൽ ഇന്ത്യയിൽ നടക്കുന്ന ലോക എഫ്ഐവിബി ക്ലബ് ചാംപ്യൻഷിപ്പിൽ ഈ ടീം ഇന്ത്യയെ പ്രതിനിധീകരിക്കും. ദുബായ് രാജകുടുംബാംഗം ഷെയ്ഖ ഷംസ ബിൻത് ഹഷർ അൽ മക്തൂം കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.
English Summary:
Prime Volley Champions: Calicut Heroes in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.