ADVERTISEMENT

അബുദാബി ∙ പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യുഎഇ 10 വർഷത്തെ ബ്ലൂ റസിഡൻസി വീസ പ്രഖ്യാപിച്ചു. അബുദാബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ   ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ വീസ അംഗീകരിച്ചത്. 2024 സുസ്ഥിരതയുടെ വർഷമായി പ്രഖ്യാപിച്ച പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.  

സുസ്ഥിരതയും സമ്പദ്‌വ്യവസ്ഥയും മറ്റ് പ്രസക്തമായ മേഖലകളും പ്രോത്സാഹിപ്പിക്കുന്നതിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് ബ്ലൂ വീസ അനുവദിക്കും. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത പരിസ്ഥിതിയുടെയും ദേശീയതയുടെയും സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വീസയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ വെളിപ്പെടുത്തും.
∙ദേശീയ യുവജന അജണ്ടയ്ക്ക് അംഗീകാരം
യുവജനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക, അവരുടെ ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കുക, വ്യക്തിത്വം ശക്തിപ്പെടുത്തുക, സമൂഹത്തിന് അവര്‍ നൽകുന്ന സംഭാവനകൾ വർധിപ്പിക്കുക,  രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അവരുടെ പങ്ക് സജീവമാക്കുക എന്നീ അഞ്ച് പ്രധാന മേഖലകൾക്ക് മുൻഗണന നൽകാൻ യുവജന മന്ത്രിയോട് നിർദ്ദേശിച്ചുകൊണ്ട് ഒ‌‌ട്ടേറെ സംരംഭങ്ങൾക്കൊപ്പം ദേശീയ യുവജന അജണ്ടയും അദ്ദേഹം അംഗീകരിച്ചു.

English Summary:

UAE announces new 10-year Blue Residency visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com