ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്‌സണാലിറ്റി അവാർഡ്
Mail This Article
അബുദാബി∙ യുഎഇ പ്രസിഡന്‍റ‌് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്‌സണാലിറ്റി അവാർഡ്. ലോകമെമ്പാടുമുള്ള മാനുഷിക ശ്രമങ്ങൾക്ക് ദശാബ്ദങ്ങളായി നൽകിയ മാതൃകാപരമായ സംഭാവനകൾ പരിഗണിച്ചാണ് പോർച്ചുഗലിലെ ബ്രാഗയിൽ നടന്ന 18-ാമത് പ്ലീനറി സെഷനിൽ മെഡിറ്ററേനിയൻ പാർലമെന്‍ററി അസംബ്ലി (പാം) പുരസ്കാരം സമ്മാനിച്ചത്.
ഓരോ വർഷവും ആശയവിനിമയത്തിന്‍റെ പാലങ്ങൾ നിർമിക്കുകയും മേഖലയിലെ ജനങ്ങൾക്കും രാജ്യങ്ങൾക്കുമിടയിൽ പരസ്പര ധാരണയും ആദരവും വളർത്തിയെടുക്കുകയും ചെയ്യുന്ന സംഘടനകളുടെയും വ്യക്തികളുടെയും സുപ്രധാന സംഭാവനകളാണ് പാം വിലയിരുത്തുന്നത്. ഈ വർഷം, പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്‌സണാലിറ്റി അവാർഡ് രാഷ്ട്രീയ മധ്യസ്ഥതയോ ജീവൻ രക്ഷിക്കുന്ന മാനുഷിക സഹായമോ നൽകുന്നതിൽ അസാധാരണമായ പരിശ്രമങ്ങൾ പ്രകടിപ്പിക്കുകയും അതുവഴി ദുരന്തങ്ങളാലുള്ള ആളുകളുടെ കഷ്ടപ്പെടുകൾ ലഘൂകരിക്കുകയും ചെയ്യുന്നവർക്കായാണ് സമർപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇത്തരമൊരു അവാർഡ് ഇതാദ്യമാണെങ്കിലും അൾജീരിയയുടെ പ്രസിഡന്‍റ‌് അബ്ദെൽമദ്ജിദ് ടെബൗൺ ഉൾപ്പെടെ നിരവധി പ്രമുഖരെ സംഘടന മുൻകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്