ADVERTISEMENT

ദുബായ്∙ എമിറേറ്റ്സ് ഡ്രോ ഈസി 6, മെഗാ7 നറുക്കെടുപ്പുകളിൽ രണ്ട് ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനം. സൗദിയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഭൈരവൻ നടരാജന് ഈസി6 നറുക്കെടുപ്പിൽ 13.50 ലക്ഷം രൂപ( 60,000 ദിർഹം)യും ഗുജാറത്തിൽ നിന്ന് മെഗാ7 ടിക്കറ്റെടുത്ത  രാഹുൽ ഗമിതിന് 15.75 ലക്ഷം രൂപ(70,000 ദിർഹം)യുമാണ് സമ്മാനം ലഭിച്ചത്. ഇരുവരും ഏറെ കാലമായി എമിറേറ്റ്സ് ഡ്രോയിലൂടെ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞു. ഒടുവിൽ ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യമെത്തിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അറിയിച്ചു. 

സമ്മാനം ലഭിച്ചതായി ഫോൺ വിളിയെത്തിയപ്പോൾ വിശ്വസിക്കാനായില്ല. തുടർന്ന് യു ട്യൂബിൽ നറുക്കെടുപ്പ് വിഡിയോ കണ്ടാണ് ഉറപ്പിച്ചതെന്ന് രാഹുൽ പറഞ്ഞു. രണ്ടുപേർക്കും ഏറെ കടബാധ്യതകളുണ്ട്. അതെല്ലാം ആദ്യം തീർക്കണം. ശേഷം കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കാനും ഇരുവരും ആഗ്രഹിക്കുന്നു. എമിറേറ്റ്സ് ഡ്രോയുടെ പ്രതിവാര നറുക്കെടുപ്പുകൾ അടുത്തത് നാളെ( 17) മുതൽ 19 വരെ രാത്രി 9 ന് നടക്കും. ഫോൺ: +971 4 356 2424, ഇ–മെയിൽ: customersupport@emiratesdraw.com or visit www.emiratesdraw.com

English Summary:

Indians Won 29 lakh prize in the Emirates Draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com