ഇന്ത്യ– യുഎഇ കോൺസുലർ സേവനം വികസിപ്പിക്കാൻ ചർച്ച
Mail This Article
×
അബുദാബി ∙ ഇന്ത്യയും യുഎഇയും തമ്മിലുള്ള കോൺസുലർ സേവനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് സംയുക്ത സമിതി ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി മുക്തേഷ് പർദേശി, യുഎഇ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൽ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന ഇന്ത്യ–യുഎഇ കോൺസുലർ സംയുക്ത സമിതിയുടെ അഞ്ചാമത് യോഗത്തിലായിരുന്നു ചർച്ച. കോൺസുലർ സേവനം വികസിപ്പിക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളും ചർച്ച ചെയ്തു.
English Summary:
UAE and India Convene for 5th Round of Joint Consular Committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.