കെ.എം.സി.സി ഹജ് സന്നദ്ധ പ്രവർത്തകർ ലോകത്തിന് മാതൃക: ഇ ടി മുഹമ്മദ് ബഷീർ എം.പി
Mail This Article
മക്ക ∙ മക്കയിൽ ഹാജിമാർക്ക് വേണ്ടി രാപകൽ സേവനം ചെയ്യുന്ന കെ.എം.സി.സി ഹജ് സന്നദ്ധ പ്രവർത്തകർ ലോകത്തിനു തന്നെ മാതൃക കാണിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം.പി. മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നസീം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹജ് വോളണ്ടിയർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദീനയിലും മക്കയിലും ഹജ് സേവകർ വില മതിക്കാനാവാത്ത സേവനപ്രവർത്തനങ്ങളാണ് ചെയ്യുന്നത്. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും എല്ലാം മാറ്റി വെച്ച് സേവന പ്രവർത്തനങ്ങൾ നടത്തുന്ന കെ.എം.സി.സി പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ.എം.സി.സി പ്രവർത്തകരുടെ സേവനങ്ങളെ മുസ്ലിം ലീഗ് പാർട്ടി എന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി നാഷനൽ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി, സുലൈമാൻ മാളിയേക്കൽ ,മുസ്തഫ മുഞ്ഞകുളം, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, സക്കീർ കാഞ്ഞങ്ങാട്, ഇസ്സുദ്ധീൻ അലുങ്ങൽ, എം.സി നാസർ നാസർ ഉണ്യാൽ, സിദ്ധിഖ് കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വഗതവും നാസർ കിൻസാറ നന്ദിയും പറഞ്ഞു.