പ്രളയം: ബ്രസീലിന് യുഎഇ 300 ടൺ ദുരിതാശ്വാസം എത്തിക്കും
Mail This Article
×
അബുദാബി ∙ ബ്രസീലിലെ പ്രളയബാധിതർക്കായി യുഎഇ 300 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ഇതിന്റെ ഭാഗമായി ഭക്ഷണം, വൈദ്യസഹായം, മറ്റു ദുരിതാശ്വാസ സാമഗ്രികൾ എന്നിവ ഉൾപ്പെടെ 100 ടൺ സാധനങ്ങൾ പ്രത്യേക വിമാനത്തിൽ അയച്ചു. വരും ദിവസങ്ങളിൽ 200 ടൺ സാധനങ്ങളുമായി 2 വിമാനങ്ങൾ കൂടി അയക്കുമെന്ന് രാജ്യാന്തര സഹകരണ സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.
English Summary:
Flood: UAE to deliver 300 tonnes of relief to Brazil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.