ADVERTISEMENT

ദുബായ് ∙ ഈ വർഷം 9.1 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ദുബായ്. നടപ്പുവർഷം ദുബായ് രാജ്യാന്തര വിമാനത്താവളങ്ങൾ വഴി 8.8 കോടി യാത്രക്കാർ കടന്നുപോകുമെന്നായിരുന്നു പ്രവചനം. എന്നാൽ 2024 ആദ്യ പാദത്തിലെ യാത്രക്കാരുടെ വളർച്ചാ നിരക്കാണ് ലക്ഷ്യം പരിഷ്ക്കരിക്കാൻ പ്രചോദനമായതെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു. ഈ വർഷം ആദ്യപാദത്തിൽ ദുബായ് വിമാനത്താവളത്തിലൂടെ  2.3 കോടി യാത്രക്കാർ സഞ്ചരിച്ചു.

കഴിഞ്ഞ വർഷത്തെക്കാൾ 8.4% വർധന. ജനുവരിയിലാണ് യാത്രക്കാരുടെ ഒഴുക്ക് കൂടിയത്, 79 ലക്ഷം പേർ. രാജ്യാന്തര വിനോദസഞ്ചാര, വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായുടെ പ്രാധാന്യത്തിന് അടിവരയിടുന്നതാണ് വ്യോമയാന മേഖലയിലെ വളർച്ച. ദുബായിൽനിന്ന് 90 രാജ്യാന്തര വിമാന കമ്പനികൾ 102 രാജ്യങ്ങളിലായി 256 സെക്ടറുകളിലേക്കാണ് സർവീസ് നടത്തുന്നത്.

English Summary:

Dubai International Expects to Receive 91 Million Passengers this Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com