ADVERTISEMENT

മക്ക ∙ ഇന്ത്യൻ ഹജ് മിഷൻ വനിതാ തീർഥാടകർക്കായി മിനായിൽ പ്രത്യേക ആശുപത്രി തുറന്നു. തീർഥാടകർക്കായി മിനായിൽ സജ്ജമാക്കിയ 3 ആശുപത്രികളിൽ ഒന്നാണിത്. 30 കിടക്കകളുള്ള ആശുപത്രിയിൽ ജീവനക്കാരെല്ലാം വനിതകളാണ്. ഹജ് അനുഷ്ഠാന കാലങ്ങളിൽ തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് മിനായിൽ ആയതിനാലാണ് 3 ആശുപത്രികൾ ഇവിടെ സജ്ജമാക്കിയത്. 

മിനായിൽ 30, 40 കിടക്കകൾ വീതമുള്ള മറ്റു 2 ആശുപത്രികളിൽ എല്ലാ തീർഥാടകർക്കും സേവനം ലഭിക്കും. ഇതിനു പുറമെ മദീനയിൽ 20 കിടക്കകളുള്ള മറ്റൊരു ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. 180 ഡോക്ടർമാർ ഉൾപ്പെടെ 250 പേരടങ്ങുന്ന മെഡിക്കൽ സംഘവും കർമനിരതരാണ്. 

ഇതിൽ 3 മാനസികാരോഗ്യ വിദഗ്ധരുമുണ്ട്. ഇവർ ഉൾപ്പെടെ 600 ഉദ്യോഗസ്ഥരാണ് ആരോഗ്യസേവനത്തിന് നാട്ടിൽനിന്ന് എത്തിയത്. ഇന്ത്യയിൽനിന്ന് ഈ വർഷം ആകെ 1,75,025 തീർഥാടകരാണ് ഹജ് നിർവഹിക്കുക.

English Summary:

Indian Haj Mission has opened a special hospital for women pilgrims - Mina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com