ADVERTISEMENT

അബുദാബി ∙ ലോക കേരള സഭയിൽ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെ ഏതു സർക്കാർ പരിപാടികൾക്കു വിളിച്ചാലും പങ്കെടുക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. അബുദാബിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക കേരള സഭയുടെ ഗുണവും ദോഷവും പറയാൻ താൻ ആളല്ല. അതെല്ലാം ചൂണ്ടിക്കാട്ടുന്നത് മാധ്യമങ്ങളാണ്. 

സർക്കാരിന്റെ ധൂർത്തിനെക്കുറിച്ചും മുൻകാലങ്ങളിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിനെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തെ ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളുടെ പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും അതുപോലെ ലോക കേരള സഭയിലും പങ്കെടുക്കുമെന്നും യൂസഫലി പറഞ്ഞു.

English Summary:

MA Yusuf Ali will participate in Loka Kerala Sabha 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com