സൗദി അറേബ്യയുടെ റെയിൽവേ ശൃംഖലയ്ക്ക് ഈ വർഷം ആദ്യ പാദത്തിൽ വൻ കുതിച്ചുചാട്ടം
Mail This Article
റിയാദ്∙ സൗദി അറേബ്യയുടെ റെയിൽവേ ശൃംഖല യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്‍റെയും കാര്യത്തിൽ ഈ വർഷത്തെ ആദ്യ പാദത്തിൽ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ എട്ട് ദശലക്ഷത്തിലധികം യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്തു, ഈ കണക്ക് 2023 ലെ ഇതേ പാദത്തെ അപേക്ഷിച്ച് 27 ശതമാനം വർധന രേഖപ്പെടുത്തി.
2023 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് 1.7 ശതമാനം വർധനവിൽ രണ്ട് ദശലക്ഷത്തിലധികം യാത്രക്കാർ നഗരങ്ങൾക്കുള്ളിൽ ട്രെയിൻ യാത്ര ചെയ്തു. നഗരങ്ങൾക്കുള്ളിൽ കൂടുതൽ ഗണ്യമായ വളർച്ച കൈവരിച്ചു. ആറ് ദശലക്ഷത്തിലധികം യാത്രക്കാർ ട്രെയിൻ യാത്ര തിരഞ്ഞെടുത്തു. ഇത് കാർഗോ മേഖലയിൽ 2024 ലെ ഒന്നാം പാദത്തിൽ ആറ് ദശലക്ഷം ടണ്ണിലധികം ചരക്കുകളും ഉപകരണങ്ങളും റെയിൽ വഴി കയറ്റി അയച്ചു, ഇത് 2023 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 10.7 ശതമാനം വർധനയാണുണ്ടായത്. ഈ കണക്കുകൾ രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളിൽ റെയിൽവേയുടെ വർധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്.
കാര്യക്ഷമവും വിശ്വസനീയവുമായ ട്രെയിൻ സേവനങ്ങൾ വ്യവസായവും ടൂറിസവും ഉൾപ്പെടെ വിവിധ മേഖലകളെ പിന്തുണയ്ക്കുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലൂടെ പാരിസ്ഥിതിക സംരക്ഷണത്തിനും ട്രെയിൻ സേവനങ്ങൾ സംഭാവന ചെയ്യുന്നു.