ADVERTISEMENT

ഷാർജ ∙ ഇന്ത്യയിൽ നിന്നുള്ള പ്രസാധകരെയും അച്ചടി സ്ഥാപനങ്ങളെയും നിക്ഷേപകരെയും ആകർഷിച്ച് ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോൺ (എസ്പിസിഎഫ്സെഡ്). പ്രസാധകർക്കു മാത്രമായുള്ള ഈ ഫ്രീ സോണിൽ ഇതിനകം 2000 ഇന്ത്യൻ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്തു. ഇതിൽ 600 എണ്ണം ഡിജിറ്റൽ, ഇ – ബുക്ക് സംരംഭങ്ങളാണ്. 

ഫ്രീ സോണിൽ 100 ശതമാനവും വിദേശ ഉടമസ്ഥതയ്ക്ക് അനുമതി ലഭിക്കും. സ്വദേശി സ്പോൺസർമാരില്ലാതെ ഇവിടെ സ്ഥാപനം തുടങ്ങാമെന്നതും പൂർണ ഉടമസ്ഥാവകാശം സംരംഭകനായിരിക്കുമെന്നതും ഇന്ത്യൻ സംരംഭകരെ സംബന്ധിച്ച് വലിയ ആകർഷണമാണ്. 

ഫ്രീ സോണിന്റെ പ്രത്യേകതകൾ
പുസ്തകങ്ങളും പ്രിന്റിങ് സാമഗ്രികളും അടക്കം ഫ്രീസോണിലേക്ക് കൊണ്ടുവരുന്നതിനും മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നതിനും സാങ്കേതിക തടസ്സങ്ങളില്ല. ഓഫിസുകൾ കയറി ഇറങ്ങുക, അനുമതിക്കായി കാത്തിരിക്കുക തുടങ്ങിയ നൂലാമാലകൾ ഫ്രീ സോണിൽ പൂർണമായും ഒഴിവാക്കി. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്ക് യുഎഇയിൽ നിന്ന് നേരിട്ട് ബന്ധപ്പെടാമെന്നതും ഷാർജ ഫ്രീ സോണിന്റെ പ്രത്യേകതയാണ്. 

സൗകര്യങ്ങളേറെ
ലോക വിപണിയിലേക്ക് എളുപ്പം എത്താമെന്നതും ഫ്രീ സോണിലെ വെയർ ഹൗസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുമാണ് ഇന്ത്യൻ പ്രസാധകർക്ക് അനുകൂലമായ ഘടകം. തടസ്സങ്ങളില്ലാതെ ഓഫിസ് തുറക്കാമെന്നതും ആവശ്യാനുസരണം ഓഫിസ് സ്ഥലം തിരഞ്ഞെടുക്കാമെന്നതും ഫ്രീ സോണിന്റെ പ്രത്യേകതയാണ്. 

സമാന സ്വഭാവമുള്ള മറ്റ് കമ്പനികളുമായി യോജിച്ചു പ്രവർത്തിക്കാനും അവസരമുണ്ട്. ഓഫിസിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഓഡിറ്റോറിയം, മീറ്റിങ് റൂമുകൾ, ചെറിയ ഇവന്റുകൾക്കുള്ള ഹാൾ എന്നിവയും ഇവിടെയുണ്ട്.

English Summary:

Sharjah Publishing City is ready for publishers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com