ഷാർജ അൽ ഇത്തിഹാദ് റോഡ്, അൽ വഹ്ദ റോഡ് വേഗപരിധി കുറച്ചു
Mail This Article
×
ഷാർജ ∙ ഷാർജയിലെ അൽ ഇത്തിഹാദ് റോഡിന്റെയും അൽ വഹ്ദ റോഡിന്റെയും ഒരു ഭാഗത്തെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി, ഷാർജ പൊലീസ് ജനറൽ കമാൻഡുമായി ഏകോപിപ്പിച്ചാണ് നടപടി.
അൽ വഹ്ദ റോഡിലെ അബു ഷഗാറയ്ക്ക് സമീപമുള്ള ഇൻ്റർചേഞ്ചിനും അൽ ഇത്തിഹാദ് റോഡിലെ അൽ താവൂൻ പാലത്തിനും ഇടയിൽ ബാധകമായ ഇളവ് പ്രഖ്യാപിച്ചു. റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം നടപ്പിലാക്കിയതെന്ന് അധികൃതർ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറഞ്ഞു. 2023 നവംബറിൽ ഷാർജ-ദുബായ് അതിർത്തിക്കും ദുബായിലെ അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള വേഗപരിധി മണിക്കൂറിൽ 100 ൽ നിന്ന് 80 കിലോ മീറ്ററായി കുറച്ചിരുന്നു.
English Summary:
Sharjah Reduces Speed Limit on Interlinked Al Ittihad, Al Wahda Roads
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.