ADVERTISEMENT

മക്ക ∙ ജീവിതത്തിലെ ആദ്യ ഉംറ തീർഥാടനവും ഹറം പള്ളിയിൽ ആദ്യ  ജുമുഅ നമസ്കാരവും നിർവഹിച്ചതിന്റെ നിറവിൽ മലയാളി ഹജ്  തീർഥാടകർ. ഈ മാസം 21ന് മക്കയിൽ എത്തിയ മലയാളി തീർഥാടകരാണ് വെള്ളിയാഴ്ച ആദ്യ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്. കഅബ കൺനിറയെ കണ്ടും മനം നിറയെ പ്രാർഥിച്ചും ഏറെ നേരം ഹറമിൽ ചെലവഴിക്കുകയാണ് പലരും. 

5 നേരത്തെ നമസ്കാരത്തിനും ഹറം പള്ളിയിൽ എത്തുന്നവരാണ് ഭൂരിഭാഗവും. അസീസിയയിലെ താമസ സ്ഥലത്തുനിന്ന് ഹറം പള്ളി പരിസരത്തേക്ക് സൗജന്യ ബസ് സർവീസും ഹജ് മിഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.  

മലയാളി വൊളന്റിയർമാരുടെ സഹായവും ഇവർക്കുണ്ട്. വനിതകൾക്കായി വനിതാ വൊളന്റിയർമാരും ടീം ഇന്ത്യാ പ്രവർത്തകരും കർമനിരതരാണ്. മികച്ച സേവനം വാഗ്ദാനം ചെയ്ത് ഇന്ത്യൻ ഹജ് പിൽഗ്രിംസ് ഓഫിസും രംഗത്തുണ്ട്.

English Summary:

Malayali Haj Pilgrims Performed First Umrah Pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com