ADVERTISEMENT

ദുബായ് ∙ ദുബായിയുടെ ഹൃദയഭാഗങ്ങളിലൊന്നായ ഖിസൈസ് വ്യവസായ മേഖല  1, 2, 3, 4, 5 എന്നിവിടങ്ങളിലെ ഉൾ റോഡുകളിൽ ലൈറ്റിങ്ങുകളും മറ്റും മെച്ചപ്പെടുത്തിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 43,000 മീറ്റർ ദൈർഘ്യമുള്ള റോഡുകളിലാണ് വികസന പ്രവർത്തനങ്ങൾ നടന്നത്. റോഡിന്റെ ശേഷി ഇപ്പോൾ മണിക്കൂറിൽ 500 മുതൽ 1,500 വരെ രണ്ട് ദിശകളിലുമായി മൂന്നിരട്ടിയായി വർധിച്ചു. 

അമ്മാൻ സ്ട്രീറ്റ്, ബെയ്റൂത്ത് സ്ട്രീറ്റ്, അലെപ്പോ സ്ട്രീറ്റ്, ഡമാസ്കസ് സ്ട്രീറ്റ് എന്നീ നാല് പ്രധാന തെരുവുകളുമായുള്ള ബന്ധം വർധിപ്പിച്ചതായി  ആർടിഎ  ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു 

∙ആർടിഎയുടെ മറ്റു വികസന പദ്ധതികൾ 

മാർഗം, ലഹ്ബാബ്, അൽ ലിസൈലി, ഹത്ത എന്നീ നാല് റെസിഡൻഷ്യൽ ഏരിയകളിൽ 35 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റേണൽ റോഡ്, സ്ട്രീറ്റ്ലൈറ്റിങ് പദ്ധതികൾ ആർടിഎ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലഹ്ബാബിലും അൽ ലിസൈലിയിലും കൂടുതൽ റോഡുകളുടെ നിർമാണം നടക്കുന്നു.

English Summary:

RTA has improved the lighting on the roads of Khisaiz industrial area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com