ADVERTISEMENT

ദുബായ് ∙ എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷനൊപ്പം ധാരണാപത്രം ഒപ്പുവച്ച് യൂണിയൻ കോപ്.  എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷന്റെ വാർഷിക പരിപാടികളുടെ ഡയമണ്ട് സ്പോൺസർ യൂണിയൻ കോപ് ആകും. സാമൂഹിക പ്രതിബദ്ധതാ  പദ്ധതികളുടെ ഭാഗമായാണ് പരിപാടി. സിഇഒ മുഹമ്മദ് അൽ ഹഷെമി, എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷൻ ചെയർപേഴ്സൺ ഡോ. മനൽ ജരുർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു.

 ഡൗൺ സിൻഡ്രം ബാധിച്ചവരുടെ വിദ്യാഭ്യാസം, റിഹാബിലിറ്റേറ്റീവ് ക്ലാസുകൾ, സ്പോർട്സ് ടൂർണമെന്റുകൾ തുടങ്ങിയവയ്ക്ക് സഹായം നൽകും. സമൂഹത്തിലെ എല്ലാ മേഖലകളിലും  പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് സഹായമെത്തിക്കുക എന്നതാണ് യൂണിയൻ കോപ് നയം. ഡൗൺ സിൻഡ്രം ബാധിച്ചവർക്കും കുടുംബങ്ങൾക്കും നേരിട്ട് കൗൺസലിങ്, പ്രോഗ്രാമുകൾ, കോഴ്സുകൾ,  വർക്ക്ഷോപ്പുകൾ തുടങ്ങിയ സംഘടിപ്പിക്കുകയാണ് എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷൻ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com