ADVERTISEMENT

അബുദാബി ∙ റിമാൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കൊൽക്കത്ത എയർപോർട്ട് അടച്ചതിനെ തുടർന്ന് യുഎഇയിൽനിന്നുള്ള ഏതാനും വിമാനങ്ങൾ സർവീസുകൾ റദ്ദാക്കി. ഇന്നലെയും ഇന്നും സർവീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. അബുദാബി സായിദ് ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് കൊൽക്കത്ത സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും തിരിച്ചും ഇന്നലെ സർവീസ് നടത്തേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചു.‌ 

English Summary:

Closure of Kolkata Airport due to Cyclone Remal led to cancellations of UAE-India flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com