ADVERTISEMENT

ദോഹ ∙ ഖത്തറില്‍ ടാക്‌സി യാത്ര ഇനി കൂടുതല്‍ എളുപ്പം. ഊബര്‍ ആപ്ലിക്കേഷനില്‍ കര്‍വ ടാക്‌സികളുടെ സേവനവും ലഭിക്കും. പൊതുഗതാഗത കമ്പനിയായ മൗസലാത്തും (കര്‍വ) ബഹുരാഷ്ട്ര ഓണ്‍ലൈന്‍ ഗതാഗത നെറ്റ് വര്‍ക്ക് കമ്പനിയായ ഊബറും തമ്മില്‍ പുതിയ പങ്കാളിത്ത കരാര്‍ ഒപ്പുവച്ചതോടെയാണ് ഊബര്‍ പ്ലാറ്റ്‌ഫോമില്‍ കര്‍വ ടാക്‌സികളും ലഭ്യമാക്കിയിരിക്കുന്നത്. ഊബര്‍ ആപ്പിലെ ടാക്‌സി വിഭാഗത്തില്‍ കര്‍വയുടെ ടാക്‌സികള്‍ തിരഞ്ഞെടുക്കാം. ഇന്നലെ മുതല്‍ ഖത്തറിലെ ഊബര്‍ ആപ്ലിക്കേഷനില്‍ കര്‍വ ടാക്‌സികളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ഖത്തറിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പൊതുഗതാഗതം കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ട് പുത്തന്‍ യാത്രാ ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പങ്കാളിത്തം. യാത്രക്കാര്‍ക്ക് വേഗത്തിലും പോക്കറ്റിന് താങ്ങാന്‍ കഴിയുന്ന നിരക്കിലും സുരക്ഷിതമായ യാത്രയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.

2040നകം ആഗോള തലത്തില്‍ കാര്‍ബണ്‍ രഹിത സഞ്ചാര പ്ലാറ്റ്‌ഫോം ആയി മാറുകയെന്ന ഊബറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി കര്‍വയുടെ പ്രീമിയം വാഹനങ്ങളും ആപ്പിലെ ഊബര്‍ ബ്ലാക്ക് വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തും.

English Summary:

Curva Taxi Service Now Available on Uber Application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com