ADVERTISEMENT

മക്ക ∙ മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നവരെ നിയന്ത്രിക്കുന്നതിനായി സൗദിയിൽ പരിശോധന ശക്തമാക്കി. ഹജ് പെർമിറ്റുള്ള തീർഥാടകർ, മക്കയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രമുള്ളവർ, മക്ക ഇഖാമയുള്ളവർ എന്നിവർക്ക് മാത്രമാണ് നിലവിൽ മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. സന്ദർശക വീസയിലെത്തി മക്കയിൽ താമസം തുടർന്ന നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ അധികാരികൾ പിടികൂടി.

ഉംറ തീർഥാടകർ ജൂൺ ആറിനുള്ളിൽ രാജ്യം വിടണം. സന്ദർശക വീസയിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദക്കില്ല. മക്കയിൽ താമസിക്കുന്ന സന്ദർശക വീസക്കാർ നഗരം വിടണം എന്നീ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ദുൽഹജ് 15 വരെയാണ് ഈ നിയന്ത്രണങ്ങൾ നിലനിൽക്കുക. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, മക്കയിലേക്കുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിലും വിവിധ റോഡുകളിലും പൊലീസ് കർശന പരിശോധന നടക്കുന്നുണ്ട്.

'അനധികൃത ഹജ് സ്വീകാര്യമല്ല' എന്ന ബോർഡുകൾ മക്കയിലും പരിസരപ്രദേശങ്ങളും വ്യാപകമായി അധികൃതർ പ്രദർശിപ്പിച്ചിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴയും നാട് കടത്തലുമാണ് ശിക്ഷ.

∙ പ്രാർഥനയ്ക്കുള്ള സമയം പത്ത് മിനിറ്റായി കുറച്ചു
ഹജിനെത്തുന്ന തീർഥാടകരുടെ തിരക്ക് പരിഗണിച്ച് മദീനയിലെ റൗള ശരീഫിൽ പ്രാർഥനയ്ക്കുള്ള സമയം പത്ത് മിനിറ്റായി കുറച്ചു. നേരത്തെ ഒരാൾക്ക് പതിനഞ്ചു മിനുട്ട് വരെ അനുവദിച്ചിരുന്നു. ഇരു ഹറം കാര്യ മന്ത്രാലയ ജനറൽ അതോറിറ്റിയാണ് പുതിയ നിർദ്ദേശം അറിയിച്ചത്. നുസുക് ആപ്ലിക്കേഷൻ വഴി പെർമിറ്റ് കരസ്ഥമാക്കുന്നവർക്ക് മാത്രമാണ് റൗളയിൽ പ്രാർഥനയ്ക്ക് പ്രവേശനം ലഭിക്കുക. പെർമിറ്റിലെ തീയതിയും സയമവും കൃത്യമായി പാലിക്കണം.

English Summary:

Many People who Entered Makkah Illegally were Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com