ഖത്തറിൽ ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം ഈ മാസം 30ന് തുടങ്ങും
Mail This Article
×
ദോഹ ∙ ഇന്ത്യയുടെ വ്യത്യസ്ത ഇനങ്ങളിലുള്ള മാമ്പഴങ്ങളുമായി സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാംഗോ പ്രദര്‍ശനത്തിന് വ്യാഴാഴ്ച തുടക്കമാകും.
ദോഹയിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഈ മാസം 30ന് ആരംഭിക്കുന്ന മാമ്പഴ പ്രദര്‍ശനം ജൂണ്‍ 8 വരെ നീളും. സൂഖിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ വൈകിട്ട് 4.00 മുതല്‍ രാത്രി 9.00 വരെയാണ് പ്രദര്‍ശനം. അല്‍ഫോന്‍സ, നീലം, കേസര്‍, ലംഗ്ര, ഹിമസാഗര്‍, സിന്ദൂര തുടങ്ങി ഇന്ത്യയുടെ വ്യത്യസ്ത ഇനങ്ങളിലുള്ള സ്വാദൂറും മാമ്പഴങ്ങള്‍ മാത്രമല്ല മാമ്പഴങ്ങള്‍ കൊണ്ടുള്ള ഐസ്‌ക്രീം, ഹല്‍വ തുടങ്ങി രുചിയേറും വിഭവങ്ങളും കഴിക്കാം.
English Summary:
Indian Mango Exhibition will start on 30th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.