ADVERTISEMENT

ഷാർജ ∙ ജലോപഭോഗം നിയന്ത്രിക്കുന്നതിന് പുതിയ സ്മാര്‍ട് വാട്ടർ മീറ്ററുമായി ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ).  24 മണിക്കൂറും ഉപഭോഗം നിരീക്ഷിക്കുകയും നഷ്ടം കുറയ്ക്കുകയും ചെയ്യുന്ന സ്മാർട്ട് വാട്ടർ മീറ്ററുകൾ ഷാർജയിലെ അൽ റഹ്മാനിയയിലും അൽ നൂഫിലും സ്ഥാപിച്ചു.

സാധാരണ മെക്കാനിക്കൽ മീറ്ററുകൾക്ക് പകരമായുള്ള ഈ പദ്ധതി അൽ ജുറൈന, നസ്രിയ, അൽ മംസാർ, ന്യൂ അൽ ഖാൻ 2, ന്യൂ അൽ ഖാൻ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ സ്മാർട്ട് മീറ്ററുകൾ ഉയർന്ന കൃത്യതയ്ക്കും ജല ഉപഭോഗം കൃത്യമായി നിരീക്ഷിക്കാനും വേണ്ടി പ്രത്യേകമായി നിർമിച്ചതാണെന്ന് സേവ അവരുടെ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.

English Summary:

Sharjah Electricity and Water Authority with New Smart Water Meter to Manage Water Consumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com