ADVERTISEMENT

ദോഹ ∙ ദോഹ മെട്രോ യാത്രക്കാര്‍ക്കായുള്ള മെട്രോ ലിങ്ക് ബസുകള്‍ 2 പുതിയ റൂട്ടുകളിലേക്ക് കൂടി സര്‍വീസ് തുടങ്ങി. അല്‍ തുമാമയുടെ കിഴക്കു ഭാഗത്തേക്കും പേള്‍ ഐലന്റിലെ ജിയാര്‍ഡിനോ വില്ലേജിലേക്കുമാണ് പുതിയ റൂട്ടുകള്‍ ആരംഭിച്ചത്.

എം125 മെട്രോ ലിങ്ക് ബസ് ഒഖ്ബ ഇബ്ന്‍ നാഫി മെട്രോ സ്‌റ്റേഷനില്‍ നിന്ന് അല്‍ തുമാമ ഏരിയ ഈസ്റ്റിലേക്കും എം153 മെട്രോ ലിങ്ക് ലഗ്താഫിയ സ്‌റ്റേഷനില്‍ നിന്ന് പേള്‍ ഐലന്റിലെ ഫ്‌ളോറസ്റ്റ ഗാര്‍ഡനിലെ ജിയാര്‍ഡിനോ വില്ലേജിലേക്കുമാണ് സര്‍വീസ് തുടങ്ങിയത്. ദോഹ മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് 2 മുതല്‍  5 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയിലാണ് മെട്രോ യാത്രക്കാര്‍ക്കായി സൗജന്യ മെട്രോ ലിങ്ക് ബസുകള്‍ സര്‍വീസ് നടത്തുന്നത്. നിലവില്‍ റെഡ്, ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലായി മെട്രോയ്ക്ക് 37 സ്‌റ്റേഷനുകളാണുള്ളത്.

English Summary:

Two More New Routes for Metro Link Buses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com