'പ്രമാണി' നാടകം ബഹ്റൈനിൽ
Mail This Article
×
മനാമ ∙ കേരളത്തിലും, പുറത്തുമായി 4000 ത്തിൽ പരം വേദികളിൽ അവതരിപ്പിക്കപ്പെട്ട ബേബിക്കുട്ടൻ തൂലികയുടെ "പ്രമാണി" എന്ന നാടകം ബഹ്റൈനിൽ പുനരവതരിപ്പിക്കുന്നു. ബഹറൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ബേബിക്കുട്ടൻ തൂലിക രചനയും സംവിധാനവും നിർവഹിച്ച് മനോഹരൻ പാവറട്ടിയുടെ സഹസംവിധാനത്തിൽ മേയ് 30 വ്യാഴം 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായി ബഹറൈനിലെ 30 ഓളം നാടകപ്രവർത്തകർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
മനോഹരൻ പാവറട്ടി– 39848091
മനോജ് ഉത്തമൻ– 36808098.
English Summary:
'Pramani' drama in Bahrain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.