വേനല്‍ കനക്കുന്നു; ഖത്തറില്‍ ഉച്ചവിശ്രമ ചട്ടം മറ്റന്നാൾ മുതൽ
Mail This Article
ദോഹ∙ ഖത്തറിൽ കടുത്ത വേനല്‍ ചൂടിനെ തുടര്‍ന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമ ചട്ടം നടപ്പിലാക്കുന്നു. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഈ നിയമം ബാധകം. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെ പുറം തൊഴിലുകൾ പാടില്ല. വെയിലത്ത് നേരിട്ട് ഏല്‍ക്കുന്ന ചൂട് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഈ നിയമം.
ഈ സമയങ്ങളില്‍ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ഭക്ഷണം, വെള്ളം, തണല്‍ എന്നിവ ലഭ്യമാക്കുകയും വേണം. തൊഴിലാള്‍ സുരക്ഷ ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികളും മന്ത്രാലയം നടത്തും.ഉച്ചവിശ്രമ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ എല്ലാ തൊഴിലിടങ്ങളിലും പ്രത്യേകിച്ചും നിര്‍മാണ മേഖലകളില്‍ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനയും തുടങ്ങും
സൂര്യപ്രകാശം നേരിട്ട് പതിക്കുമ്പോഴുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഇവ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും തൊഴിലാളികള്‍ക്കിടയിലും ഉച്ചവിശ്രമ ചട്ടം പാലിക്കുന്നതില്‍ കമ്പനികളുടെ ചുമതലകളെക്കുറിച്ച് കമ്പനി അധികൃതര്‍ക്കിടയിലും സമഗ്ര ബോധവല്‍ക്കരണവും ഇക്കാലത്ത് അധികൃതര്‍ നടത്താറുണ്ട്.