ഹജിനായി പോകുന്ന തീർഥാടകർക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം
Mail This Article
ദുബായ്∙ ഹജിനായി സൗദിയിലേക്ക് പോകുന്ന തീർഥാടകർക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചു. ഫ്ലൂ ജാബും എല്ലാ ആവശ്യമായ കുത്തിവയ്പുകളും നടത്തുക. യാത്ര ചെയ്യുന്നതിന് 15 ദിവസം മുൻപെങ്കിലും എല്ലാ അടിസ്ഥാന ഡോസുകളും എടുക്കണം. വാക്സീൻ ഫലപ്രാപ്തി ഉറപ്പാക്കുകയും മതിയായ പ്രതിരോധശേഷി നൽകുകയും ചെയ്യുന്നു. ഡോസുകൾ രാജ്യാന്തര തലത്തിൽ അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങൾ മുഖേനയുള്ള വാക്സീനേഷൻ കാർഡിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഓരോ തീർഥാടകനും അവരുടെ യാത്രാ രേഖകളിൽ ഈ കാർഡ് കരുതേണ്ടതുണ്ട്
∙ നിർദേശങ്ങൾ പാലിക്കുക
തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഹജ് വേളയിലും അവർ തിരിച്ചെത്തിയതിനുശേഷവും പകർച്ചവ്യാധികൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം. ഹജിന് പോകുന്നവർ നേരത്തെ തന്നെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന് അഭ്യർഥിക്കുന്നു; പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ. ആവശ്യമായതും ശുപാർശ ചെയ്യുന്നതുമായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുക്കുക. ഇത് എല്ലാ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടാതെ, തീർഥാടകർ പതിവായി വ്യായാമത്തിൽ ഏർപ്പെടാനും മന്ത്രാലയം നിർദേശിച്ചു.
യുഎഇ ഹജ് തീർഥാടകർക്ക് ഫ്ലൂ ഷോട്ട് സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം എല്ലാവരും മനസിലാക്കണമെന്ന് പബ്ലിക് ഹെൽത്ത് അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാന്‍ദ് പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികളും മുലയൂട്ടുന്നവരും ഉൾപ്പെടെയുള്ള അമ്മമാർ തമ്മിലുള്ള ഏകോപനം ഏറ്റവും ഉയർന്ന തലത്തിൽ നടക്കുന്നുണ്ട്. തീർഥാടകർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാൻ വിവിധ സ്ഥാപനങ്ങൾ അവരെ പ്രാപ്തരാക്കുന്നു.